സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ജനുവരി മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന പാം മോണോറെയിൽ സർവീസുകൾ ആറ് മാസത്തിന് ശേഷം ഔദ്യോഗികമായി പുനരാരംഭിച്ചു. മോണോറെയിൽ വീണ്ടും സർവീസിന് സജ്ജമായ വിവരം അധികൃതർ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
പാം ജുമൈറയിലെ ഒരേയൊരു പൊതുഗതാഗത സംവിധാനമായ ഈ 5.5 കിലോമീറ്റർ മോണോറെയിൽ പാത പാം ഗേറ്റ്വേ (Palm Gateway), അൽ ഇത്തിഹാദ് പാർക്ക് ( Al Ittihad Park), നഖീൽ മാൾ (Nakheel Mall), അറ്റ്ലാന്റിസ് അക്വാഞ്ചർ (Atlantis Aquaventure) എന്നീ നാല് പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
യാത്രക്കാർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്റ്റേഷനുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വൺ-വേ (One-way) യാത്രയ്ക്ക് 5 ദിർഹം മുതലും, റൗണ്ട് ട്രിപ്പിന് (Round-trip) 10 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
മോണോറെയിൽ അടച്ചിട്ടിരുന്ന സമയത്ത് ദ്വീപിലെ താമസക്കാരും വിനോദസഞ്ചാരികളും യാത്രയ്ക്കായി ആർ.ടി.എ (RTA) ഹാലാ ടാക്സി സർവീസുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. സർവീസ് പുനരാരംഭിച്ചതോടെ പാം ജുമൈറയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഞ്ചാരികൾക്ക് പാം ഐലൻഡിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും സാധിക്കും

+ There are no comments
Add yours