ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി പുതിയ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി.
‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ (Persian Gulf Strait Authority – PGSA) എന്ന പേരിലാണ് ഈ പുതിയ ബോഡി രൂപീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇറാൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നേരത്ത തന്നെ ഇറാന്റെ നീക്കം പുറത്തെത്തിയിരുന്നു. മെയ് ആദ്യവാരമാണ് ഇത് സംബന്ധിച്ച വാർത്ത ചോർന്നത്. ഷിപ്പിംഗ് ഡാറ്റാ കമ്പനിയായ ‘ലോയ്ഡ്‌സ് ലിസ്റ്റ് ഇന്റലിജൻസ്’ ആണ് ഇറാന്റെ നീക്കം പുറത്തു വിട്ടത്.
കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലും പ്രത്യേക അനുമതി വാങ്ങിക്കയും നികുതി നൽകയും ചെയ്യേണ്ടിവരുമെന്നും വ്യക്തമാക്കി. ഇക്കാര്യം ഇപ്പോൾ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കയാണ്.
കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത വാക്കുകളുമായി രംഗത്ത് എത്തിയിരുന്നു. രാജ്യം തന്നെ ഇല്ലാതാവുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഇതിന് തൊട്ടടുത്ത ദിവസമാണ് അതോറിറ്റി പ്രഖ്യാപിച്ച് ഇറാൻ രംഗത്ത് എത്തുന്നത്.

+ There are no comments
Add yours