5 മക്കളെ സാക്ഷിയാക്കി ജോർജീനയെ വിവാഹം ചെയ്ത് ക്രിസ്റ്റ്യാനോ; ആശംസയുമായി ആരാധകർ

0 min read
Spread the love

നീണ്ടകാലത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും പ്രണയത്തിനും ഒടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും 5 മക്കളും വിവാഹത്തിൽ പങ്കെടുത്തു.

തങ്ങളുടെ വിവാഹ മോതിരങ്ങൾ അണിഞ്ഞ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആ സന്തോഷ വാർത്ത പുറത്തുവിട്ടത്. 10 വർഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരുടേയും വിവാഹിതരായത്.

അതേസമയം, റൊണാൾഡോയുടെ ജന്മനാടായ മദീറയിലെ ഒരു കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹം നടക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ വളരെ രഹസ്യമായി ലഭിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്.

2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. നിലവിൽ സൗദി അറേബ്യയിലാണ് താരവും കുടുംബവും താമസിക്കുന്നത്. റൊണാൾഡോ ജൂനിയർ, ഇവ മരിയ, മതിയോ റൊണാൾഡോ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ് എന്നിവരാണ് റൊണാൾഡോയുടെ മക്കൾ. ഇതിൽ മൂത്ത മകനായ റൊണാൾഡോ ജൂനിയറിൻറെ അമ്മ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ഇവ മരിയ, മതിയോ റൊണാൾഡോ എന്നിവർ സറോഗസിയിലൂടെ പിറന്നവരാണ്.

You May Also Like

More From Author

+ There are no comments

Add yours