ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന് സമീപം വൻ തീപ്പിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. തീപിടിച്ചത് വിമാനത്താവളത്തിലെ എണ്ണടാങ്കിനാണ്.
തീ അണയ്ക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടി പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇറാനും-യുഎസ്, ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ തുടർച്ചയായി ഡ്രോണുകളും മിസൈലുകളുമയയ്ക്കുന്നുണ്ട്.
യുഎസും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളും യുഎസുമായി ബന്ധമുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണ ശ്രമങ്ങൾ നടത്തുന്നു. ഇവയെ ഗൾഫ് രാജ്യങ്ങൾ വെടിവെച്ചിടുന്നുണ്ട്.
സൗദിക്ക് നേരെ കഴിഞ്ഞ രാത്രിയിലും ആക്രമണ ശ്രമമുണ്ടായി. കിഴക്കൻ പ്രവിശ്യക്ക് നേരെ വന്ന 37 ഡ്രോണുകൾ പ്രതിരോധ സേന തകർത്തു.
അതേസമയം ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഉടൻ സംഘർഷം അവസാനിപ്പിക്കണമെന്നും നയതന്ത്രഇടപെടൽ ഉണ്ടാകണമെന്നും ഇരുവരും ആഹ്വാനം ചെയ്തും.

+ There are no comments
Add yours