മനാമ: ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം ബഹ്‌റൈൻ രാജ്യത്തെ ലക്ഷ്യമിട്ട് വന്ന 194 മിസൈലുകളും 515 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു നശിപ്പിച്ചതായി ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബിഡിഎഫ്) ജനറൽ കമാൻഡ് പ്രഖ്യാപിച്ചു.
സിവിലിയൻ വസ്തുക്കളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വാർത്താ ഏജൻസി (ബിഎൻഎ) പുറത്തിറക്കിയ പ്രസ്താവനയിൽ ബിഡിഎഫിന്റെ ജനറൽ കമാൻഡ് ഊന്നിപ്പറഞ്ഞു.
ഈ ക്രിമിനൽ, വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

+ There are no comments
Add yours