അറ്റ്‌ലാന്റയിൽ നടന്ന മൂന്നാം ലോകമഹായുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്താണ് അർജന്റീനയുടെ ഫൈനൽ പ്രവേശം. മറഡോണയുടെ ദൈവത്തിന്റ കൈ സഹായത്താൽ നേടിയ ഗോളിന് കണക്ക് തീർക്കാൻ ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം. ജൂലൈ 20ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് അർജന്റീന ഫൈനലിൽ സ്‌പെയിനിനെ നേരിടും.
ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടമാണ് മെസിയും കൂട്ടരും സ്വന്തമാക്കിയത്. ഫൈനൽ പ്രവേശം സാധ്യമായതോടെ ഗോൾഡൻ ബൂട്ട് നേട്ടത്തിലേക്ക് മെസി ഒന്നൂകൂടി അടുത്തു.
ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നി ടീമുകളെ തകർത്തായിരുന്നു അർജന്റീന റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറിയിരുന്നത്. അൾജീരിയയെ എതിരില്ലാത്ത മൂൺ ഗോളുകൾക്കും ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും തകർത്തപ്പോൾ ജോർദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയിച്ചത്. റൗണ്ട് ഓഫ് 32ൽ കാബോ വെർദെയുമായി ഒരു ത്രില്ലിംഗ് പോരാട്ടത്തിന് ഒടുവിലായിരുന്നു അർജന്റീനയുടെ ജയം. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മെസിയും സംഘവും പരാജയപ്പെടുത്തിയതെങ്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്വിറ്റസർലാൻഡിനെതിരായ ക്വാർട്ടറിൽ ജയം.
85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി.
എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ക്രോസിൽ നിന്നും മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്‌പെയിനിനെ നേരിടും.

+ There are no comments
Add yours