ഇനി പറന്നു പിടിക്കും; ‘മക്ലാരൻ അർതുറ’ ദുബായ് പോലീസിൽ

0 min read
Spread the love

ദുബായ്: ലോക വിപണിയിലെ ഏറ്റവും വേഗതയേറിയ സൂപ്പർകാറുകളിലൊന്നായ മക്ലാരൻ അർതുറ ഇനി ദുബായ് പോലീസിന്റെ ഭാഗം. മണിക്കൂറിൽ 330 കിലോമീറ്റർ വേഗത്തിൽ ഇത് പായും. 3.0 സെക്കൻഡ് കൊണ്ട് 100 കിലോ മീറ്റർ വേഗത കൈവരിക്കാനും ശേഷിയുണ്ട്.

പട്രോളിങിന് ദുബായ് പോലീസ് ഉപയോഗിക്കുന്ന വിവിധതരം സൂപ്പർ കാറുകളുടെ ശ്രേണി ലോക പ്രസിദ്ധമാണ്. അതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് മക്ലാരൻ അർതുറ.

ആസ്റ്റൺ മാർട്ടിൻ, ബുഗാട്ടി, ഫെരാരി, ബെന്റ്ലി, പോർഷെ, ലംബോർഗിനി തുടങ്ങിയ കാറുകളാണ് ദുബായ് പോലീസ് ഉപയോഗിക്കുന്നത്. ആഡംബര സ്പീഡ് ബോട്ടുകളും ത്രി ഡി പ്രിന്റഡ് സൂപ്പർട്രക്കുമുണ്ട് ദുബായ് പോലീസിന്

You May Also Like

More From Author

+ There are no comments

Add yours