യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

1 min read
Spread the love

കൊടും വേനലിനിടെ യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത. കനത്ത മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. എൻസിഎം റിപ്പോർട്ട് അനുസരിച്ച് എമിറേറ്റിന്റെ ചില ഭാ​ഗങ്ങളിൽ റെഡ്-യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 10 മുതൽ 25 വരെ വേഗതയിൽ 40 കിലോമീറ്റർ വേഗതയിൽ വീശും. പകൽ സമയത്ത്
കനത്ത പൊടി ഉയരുന്നതിന് കാരണമാകുന്ന കാറ്റിന് സാധ്യതയുണ്ട്. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, മഴയുമായി ബന്ധപ്പെട്ടേക്കാവുന്ന ചില സംവഹന മേഘങ്ങൾ പർവതങ്ങൾക്ക് മുകളിൽ രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

രാജ്യത്ത് പൊതുവേ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ഉയർന്നേക്കാം.

എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 31 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 24 ഡിഗ്രി സെൽഷ്യസും വരെ താഴ്ന്നേക്കാം.

രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്…വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും പൊതുജനങ്ങളോട് ജാ​ഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours