അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഒന്നാം സമ്മാനം ഇന്ത്യൻ പ്രവാസിക്ക്. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൾക്കറാണ് ലോട്ടറി ജേതാവ്. യു എ ഇ യൂണിയൻ ഡേയിൽ നറുക്കെടുപ്പ് നടത്തിയ ബിഗ് ടിക്കറ്റ് സീരീസ് 258 ലാണ് സമ്മാനം വീണ്ടുമൊരു ഇന്ത്യക്കാരനെ തേടിയെത്തിയത്.
15 മില്യൺ ദിർഹമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് 34 കോടിയിലേറെ ഇന്ത്യൻ രൂപ. അക്കൗണ്ട് മാനേജറായ ആശിഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വർഷത്തോളം നാട്ടിൽ കഴിയുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും ജോലിക്കായി തിരിച്ചെത്തി.
മടങ്ങിയെത്തിയപ്പോഴാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കാളിയാകുന്നത്. ബൈ-ടു-ഗെറ്റ്-വൺ-ഫ്രീ പ്രമോഷനിലൂടെ അദ്ദേഹം ടിക്കറ്റ് ഓൺലൈനായി വാങ്ങുകയായിരുന്നു. സൗജന്യമായി ലഭിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് ശ്രദ്ധേയം. തത്സമയ നറുക്കെടുപ്പിൽ, ഇന്ത്യക്കാർക്ക് പുറമെ നേപ്പാൾ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം പേർക്കും സമ്മാനം ലഭിച്ചു.
+ There are no comments
Add yours