ഷാർജയിലെ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം

1 min read
Spread the love

ഷാർജയിലെ വ്യാവസായിക മേഖലകളിലൊന്നിൽ ശനിയാഴ്ച വൻ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

ഇൻഡസ്ട്രിയൽ ഏരിയ 6-ലെ യൂസ്ഡ് കാർ സ്‌പെയർ പാർട്‌സ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഉച്ചകഴിഞ്ഞ് 3.05 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.

തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് കനത്ത പുക സമീപത്തുള്ള ഹൈവേകളിൽ മണിക്കൂറുകളോളം ഉയരുന്നത് കാണാമായിരുന്നു.

സമീപത്തെ ഗോഡൗണുകളിലേക്ക് പടരുന്നതിന് മുമ്പ് ഷാർജ സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.

പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

You May Also Like

More From Author

+ There are no comments

Add yours