അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ഫുജൈറ പോലീസ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വ്യാഴാഴ്ച മുതൽ ഇനിയുള്ള 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവർക്ക് കിഴിവ് ലഭിക്കും.
എന്നാൽ ഇന്ന് മുതൽ(ഡിസം.2) പുതുതായി ചുമത്തപ്പെടുന്ന പിഴകൾക്ക് ഇത് ബാധകമല്ല. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾക്കും 50 ശതമാനം ഇളവ് ലഭിക്കില്ല.ദേശീയ ദിന ഓഫറിലൂടെ ഡ്രൈവർമാർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും അവസരമുണ്ട്.
പിഴ കുടിശ്ശികയുള്ളവർ പരിമിത കാലത്തേക്ക് നൽകിയ ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്തി അവ അടച്ചുതീർക്കണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി(Salih Muhammad Abdullah Al Danhani) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
+ There are no comments
Add yours