ഷാർജ: അൽ മദാം റോഡിൽ വാഹനം ഒട്ടകത്തിലിടിച്ച് 20 വയസുള്ള എമിറാത്തി യുവാവ് മരിച്ചു.
പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോലീസ് ഓപ്പറേഷൻസ് റൂമിന് കോൾ ലഭിച്ചു.
പോലീസ് പട്രോളിംഗും ആംബുലൻസും സ്ഥലത്തേക്ക് നീങ്ങി. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സംസ്കാരത്തിനായി കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.
+ There are no comments
Add yours