ദുബായിലെ മുഹൈസിന 4 ലെ ബഹുനില ടവറിൻ്റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച (ഏപ്രിൽ 19) രാത്രി വൈകി അവിടെ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
രാത്രി 8:30 ഓടെയായിരുന്നു സംഭവം. ചെറിയ ഇളക്കമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. 108 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. നിരവധി മലയാളികൾ ഇവിടെ താമസിക്കുന്നുണ്ട്.
ചില താമസക്കാർ ടവറിന് പുറത്ത് കാറുകളിൽ രാത്രി ചെലവഴിച്ചു, മറ്റുള്ളവർ ഹോട്ടലുകളിലോ ബന്ധുക്കളുടെ വീടുകളിലോ അഭയം പ്രാപിച്ചു.
ദുബായ് പൊലീസും റെസ്‌ക്യൂ സംഘവും ഉടൻ സ്ഥലത്തെത്തി താമസക്കാരെ കെട്ടിടത്തിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ചു പരിശോധന നടത്തി ചർച്ചകൾ തുടരുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.
+ There are no comments
Add yours