കുവെെറ്റ് സിറ്റി: പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള വിസ നിർത്തലാക്കൽ സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
കൂടാതെ കുവെെറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ദേശീയ അസംബ്ലി റെഗുലർ സെഷനിൽ അംഗങ്ങൾ അംഗീകാരം നൽകി.കുടുംബവിസയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നാണ് സൂചന.
ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള ഒട്ടനവധി പേർ ഇതുമായി ബന്ധപ്പെട്ട് അഭ്യർത്ഥന നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് കുവെെറ്റിലേക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച് വിസ നിർത്തലാക്കാൻ തീരുമാനിച്ചത്.
ഇതോടെ പ്രവാസികൾ കുടുംബങ്ങളെ നാട്ടിൽ നിന്നും കൊണ്ടുവരാതെയായി. പഴയ വിസ ഉള്ളവർ മാത്രമാണ് ഇപ്പോൾ കുവെെറ്റിൽ കഴിയുന്നത്. ബാക്കി എല്ലാവരും വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോയി.
+ There are no comments
Add yours