മസ്കറ്റ്: ഒമാൻ സന്ദർശനത്തിനായി മസ്കറ്റിലെത്തിയ ജർമ്മൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറെ(Frank-Walter Steinmeier) ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഔദ്യോഗികമായി സ്വീകരിച്ചു. മസ്കറ്റിലെ അൽ ആലം രാജ കൊട്ടാരത്തി(Al Alam Palace)ലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ജർമ്മൻ പ്രസിഡൻറിൻറെ വാഹനവ്യൂഹം അൽ ആലം കൊട്ടാരത്തിന്റെ സമീപത്ത് എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിലേക്ക് കുതിരപ്പടയുടെ അകമ്പടിയോട് കൂടി സുൽത്താൻ ഹൈതം ബിൻ താരിക് ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിനെ സ്വീകരിച്ചു. തുടർന്ന് റോയൽ ഗാർഡ് ഓഫ് ഒമാൻ (RGO) ബാൻഡ് കാഹളങ്ങളുടെ അകമ്പടിയോടെ സ്വാഗതഗാനം ആലപിച്ചു.
ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടറും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാന വേദിയിലെത്തിയശേഷം ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ റോയൽ ഗാർഡ് ഓഫ് ഒമാൻ ആലപിക്കുകയും ചെയ്തു.
രാജകൊട്ടാരത്തിന്റെയും സുൽത്താന്റെയും ആതിഥേയത്വം സ്വീകരിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തിയാണ് ജർമ്മൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ മടങ്ങിയത്
+ There are no comments
Add yours