ദുബായ് : പ്രശസ്ത സിനിമ നിർമാതാവ് സി ഒ തങ്കച്ചൻ ഷാർജയിൽ അന്തരിച്ചു. തൃശൂർ കൊരട്ടി സ്വദേശിയാണ് സി ഒ തങ്കച്ചൻ. 53 വയസായിരുന്നു പ്രായം. ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടൻ രവീന്ദ്ര ജയൻ ഒരുക്കുന്ന കിറ്റ് ക്യാറ്റ് എന്ന സിനിമയുടെ നിർമാതാവാണ് തങ്കച്ചൻ. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.
സിനിമ നിർമാണത്തിന് പുറമെ ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായാണ് തങ്കച്ചൻ. ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്വിൻ, ക്രിസ്വിൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട്.
+ There are no comments
Add yours