സ്ഥിരതയില്ലാത്ത കാലാവസ്ഥ; ദുബായിൽ മാർ​​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്

0 min read
Spread the love

ദുബായ്: സ്ഥിരതയില്ലാത്ത കാലാവസ്ഥയിൽ ദുബായിൽ മാർ​​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വാഹനങ്ങളുടെ വേഗം കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ മാറാതിരിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും സേന ഊന്നൽ നൽകുന്നു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവങ്ങൾക്കുള്ള തയ്യാറെടുപ്പിനായി അടിയന്തര റിപോർട്ടുകൾ കൈകാര്യം ചെയ്യാനുള്ള നടപടികൾ ദുബായ് പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പർവതപ്രദേശങ്ങളും താഴ്‌വരകളും പോലുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ.

കടൽത്തീരങ്ങളും മറീനകളും സന്ദർശിക്കുമ്പോൾ ദുബായ് മുനിസിപാലിറ്റിയുടെയും പൊലീസിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വദേശികളെയും പ്രവാസികളെയും ഓർമിപ്പിക്കുന്നു.

പ്രത്യേകിച്ച് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നീന്തലിനും കപ്പലോട്ടത്തിനും നിരോധനം സൂചിപ്പിക്കുന്ന ചുവന്ന പതാക മുന്നറിയിപ്പ് എല്ലാവരും ശ്രദ്ധിക്കണം. അടിയന്തരമല്ലാത്ത കാര്യങ്ങൾക്കും പൊതുവായ അന്വേഷണങ്ങൾക്കും ദുബായ് പൊലീസിന്റെ എമർജൻസി നമ്പറായ 999, 901 എന്നിവയുമായി ബന്ധപ്പെടാൻ പൊതുജനങ്ങളോട് നിർദേശിച്ചു.

You May Also Like

More From Author

+ There are no comments

Add yours