യു.എ.ഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ – ഇത്തിഹാദ് റെയിൽവേയുടെ റൂട്ട്, സർവ്വീസ് എന്നിവയെ കുറിച്ച് വിശദമായി അറിയാം

1 min read
Spread the love

അബുദാബി നഗരത്തിനും അൽ ദന്ന മേഖലയ്ക്കും ഇടയിലുള്ള യാത്രയ്ക്കായി യു.എ.ഇ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവ്വീസ്. മരുഭൂമിയിലെ റെയിൽവേ ലൈനിലൂടെ കുതിച്ചുകയറുന്ന ഇത്തിഹാദ് പാസഞ്ചറിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം വലിയ ചർച്ചയായി കഴിഞ്ഞു.

ഒരാഴ്ചയ്ക്ക് മുമ്പാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എക്‌സിക്യൂട്ടീവ് നേതൃത്വ ടീമിനൊപ്പം വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഉദ്ഘാടന പാസഞ്ചർ റെയിൽ യാത്രയിൽ ഉണ്ടായിരുന്നു.

യാത്രയെക്കുറിച്ചും യുഎഇയുടെ പാസഞ്ചർ ട്രെയിനുകളെക്കുറിച്ചും നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ.

എന്താണ് അബുദാബി-അൽ ദന്ന റൂട്ട്, സേവനം ആർക്കൊക്കെ ലഭ്യമാകും?

2023 നവംബറിൽ ഇത്തിഹാദ് റെയിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (അഡ്‌നോക്) അബുദാബി നഗരത്തിനും അൽ ദന്നയ്ക്കും ഇടയിൽ അൽ ദഫ്രയിൽ റെയിൽ സർവീസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

അബുദാബിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ പടിഞ്ഞാറ്, അൽ ദന്നയിൽ 29,000 പേരാണ് താമസിക്കുന്നത്. 1970-കളിൽ അഡ്‌നോക്കിലെ വ്യാവസായിക ജീവനക്കാരെ പാർപ്പിക്കാനുള്ള സ്ഥലമായി അൽദന്ന മാറിയതോടെയാണ് ഗ്രാമീണ മരുഭൂമി നഗരത്തിൻ്റെ പരിവർത്തനം ആരംഭിച്ചത്.

പാസഞ്ചർ ട്രെയിൻ സർവ്വീസ് നടത്തുന്നതോടെ അഡ്‌നോക് ജീവനക്കാർക്ക് ഭാവിയിൽ തലസ്ഥാന നഗരത്തിനും അൽ ദന്നയ്ക്കും ഇടയിൽ ട്രെയിനിൽ യാത്ര ചെയ്യാം. നിലവിൽ “വികസിച്ചുകൊണ്ടിരിക്കുന്ന” റെയിൽ സേവനത്തിന് ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ആദ്യത്തെ റെയിൽ യാത്ര

മരുഭൂമിയിലൂടെ യാത്രയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനിടെ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ഇരിക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നു. അൽ സിലയിൽ നിന്ന് ഫുജൈറയിലേക്ക് 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയിൽ പാസഞ്ചർ സർവീസുകൾ. സ്റ്റേഷനുകൾക്കിടയിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടും. മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് യാത്രാ സമയം 30-40 ശതമാനം ലാഭിക്കാം.

സർവ്വീസിനായി ആഢംബര ട്രെയിനും

ജനുവരി 27ന് സൗദി അറേബ്യ ഇറ്റാലിയൻ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്‌സനാലെയുമായി സഹകരിച്ച് ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന പേരിൽ ഒരു ആഡംബര ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. യുഎഇയിൽ ആഡംബര ട്രെയിൻ സർവ്വീസ് ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വർഷം മെയ്യിൽ ഇതേ കമ്പനി ഇത്തിഹാദ് റെയിലുമായി കരാർ ഒപ്പിട്ടിരുന്നു. ഗൾഫ്-വൈഡ് റെയിൽവേ പ്രവർത്തനക്ഷമമാകുന്നതോടെ ഇത് എമിറേറ്റുകളിൽ ഉടനീളം സഞ്ചരിക്കുകയും മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

ഒമാൻ അതിർത്തിയിലെ മലനിരകളുടെയും ലോകപ്രശസ്ത മരുപ്പച്ചകളുള്ള ലിവ മരുഭൂമിയുടെയും കാഴ്ചകൾക്ക് ഇടയിലൂടെയും അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഫുജൈറയിലേക്ക് ആഢംബര ട്രെയിൻ സർവ്വീസ് നടത്തും

You May Also Like

More From Author

+ There are no comments

Add yours