ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വേ​ഗത കുറയ്ക്കുക; മഴയുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

0 min read
Spread the love

അബുദാബി: അബുദാബിയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി ഏറെ വൈകിയും (ജനുവരി 31) നേരിയ തോതിൽ മഴ പെയ്ത സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാ​ഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ ശ്രദ്ധ തിരിക്കരുതെന്നും സുരക്ഷിതമായ ഡ്രൈവിം​ഗ് ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അടുത്ത രണ്ട് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു. വെള്ളിയാഴ്ച വരെ അന്തരീക്ഷം മേഘാവൃതമായിരിക്കും. ശനിയാഴ്ച താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഡ്രൈവർമാരോട് വേഗപരിധി പാലിക്കാനും അകലം പാലിക്കാനും പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കാനും വാഹനത്തിൽ നിന്നുള്ള കാഴ്ച ശരിയായ രീതിയിൽ ലഭിക്കുന്നില്ലെങ്കിൽ റോഡിൻ്റെ വശത്തേക്ക് വാഹനം പാർക്ക് ചെയ്യുവാനും ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

വാഹനമോടിക്കുന്നവരോട് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗും ഡ്രിഫ്റ്റിംഗും ഒഴിവാക്കാനും മഴക്കാലത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കാനും അബുദാബിയിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

കനത്ത മഴയുള്ള സമയത്ത് ജലാശയങ്ങളുള്ള താഴ്വരകളിൽ നിന്നും പരമാവധി മാറി നിൽക്കാനും പൊതുജനങ്ങളോട് നിർദ്ദേശിച്ചു. വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ പ്രവേശിക്കുന്നത് അപകടകരമാണെന്നാണ് മുന്നറിയിപ്പ്. നിർദ്ദേശങ്ങൾ പാലിക്കാതെ അവ​ഗണിച്ചാൽ കുറ്റകൃത്യമായി കണക്കാക്കുമെന്നും പോലീസ് വ്യക്തമാക്കി. 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിൻ്റുകൾ, 60 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടൽ എന്നിവയായിരിക്കും ശിക്ഷാ നടപടികൾ

You May Also Like

More From Author

+ There are no comments

Add yours