20,000 എൽ.ഇ.ഡി ബൾബുകൾ; 16 ദശലക്ഷം കിലോവാട്ട് ലാഭം, പ്രകാശപൂരിതമാകുന്ന ദുബായ് മെട്രോ സ്റ്റേഷനുകൾ

1 min read
Spread the love

ദുബായ്: 20,000 എൽ.ഇ.ഡി ബൾബുകളാണ് ദുബായ് മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.

ഊർജ്ജ പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ 19,968 ഊർജ്ജ സംരക്ഷണ എൽഇഡി ബൾബുകൾ സ്ഥാപിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 16.7 ദശലക്ഷം കിലോവാട്ട് ഊർജ്ജം ലാഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ കാർബൺ ബഹിർ​ഗമനം 7,283 ടൺ CO2 കുറയ്ക്കാനും സാധിക്കും. 7.6 ദശലക്ഷം ദിർഹമാണ് പദ്ധതിയുടെ ആകെ ചിലവ്.

ലോകമെമ്പാടുമുള്ളവർക്ക് ദുബായിയെ ഒരു സുസ്ഥിര ന​ഗരമായി ഉപയോ​ഗിക്കാൻ സാധിക്കണം എന്ന ലക്ഷ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്. കൂടാതെ 2030ഓടെ 30% ഊർജം സംരക്ഷിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലൂടെ ദുബായിലെ വികസനങ്ങൾ നടപ്പിലാക്കാനും ഊർജ്ജ പദ്ധതികൾ കൊണ്ട് ആർ.ടി.എ ലക്ഷ്യമിടുന്നു.

ദുബായ് മെട്രോ സ്‌റ്റേഷനുകളിലെ സാധാരണ ലൈറ്റിംഗ് ഫർണിച്ചറുകൾ മാറ്റി ചുവപ്പും പച്ചയും ലൈനുകളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് ആർടിഎയുടെ ട്രെയിൻ ഏജൻസിയിലെ റെയിൽ മെയിൻ്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീരി(Mohammed Al Amiri) പറഞ്ഞു. ”95% ഊർജ്ജത്തെ പ്രകാശമാക്കി മാറ്റുകയാണ് എൽ.ഇ.ഡി ബൾബുകൾ ചെയ്യുന്നത്. ഇത് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ലൈറ്റിംഗ് ഓപ്ഷനായി മാറുന്നു. 2021-ൽ ദുബായ് ആർ.ടി.എ അതിൻ്റെ വൈദ്യുതി ഉപഭോഗം ലാഭിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചിരുന്നു വെന്നും മുഹമ്മദ് അൽ അമീരി പറയുന്നു.

”ഒരു വർഷത്തിനുള്ളിൽ ഏകദേശം 4,981,000 വാട്ട് ഊർജം ലാഭിക്കാൻ ഈ സംരംഭം RTAയെ സഹായിച്ചു. 12,768 ഊർജ്ജ സംരക്ഷണ ലൈറ്റിംഗ് യൂണിറ്റുകൾ മാറ്റി ആർടിഎ രണ്ടാം ഘട്ടം പൂർത്തിയാക്കി, അതിലൂടെ രണ്ടാം വർഷത്തിൽ 4,981,964 കിലോവാട്ട് ലാഭിക്കുകയും 5,141 ടൺ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുകയും ചെയ്തു. പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും അഞ്ച് ശതമാനം ജോലികൾ പൂർത്തിയായതായും” അദ്ദേഹം കൂട്ടിചേർത്തു.

You May Also Like

More From Author

+ There are no comments

Add yours