ഒമാൻ: ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ എയർ നിർത്തലാക്കി. പകരം ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ചു.
കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ കൂടുതൽ കരുത്തോടെ പിടിച്ചു നിൽക്കുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ എന്ന് ഒമാൻ എയർ തന്നെ വ്യക്തമാക്കി. സിയാൽകോട്ടിലേക്ക് പുതിയ റൂട്ടും ഒമാൻ എയർ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, സീസണൽ അടിസ്ഥാനത്തിൽ മൂന്ന് സർവ്വീസുകൾ നടത്തും. വേനൽക്കാലത്ത് ട്രാബ്സോൺ, ശൈത്യകാലത്ത് സൂറിച്ച്, മാലെ എന്നിവിടങ്ങലിലേക്കാണ് സ്പെഷ്യൽ സർവ്വീസ്.
ഈ വേനൽക്കാലത്ത് ആരംഭിക്കുന്ന ഷെഡ്യൂൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള നടപടികളും ഒമാൻ എയർ അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വ്യോമയാന മേഖലയിൽ കൃത്യമായി ഒമാന്റെ ഇടപെടലുകൾ നടത്തുന്നതിനായും കൂടുതൽ വികസനകുതിപ്പുകൾക്കുമായും മിക്കയിടങ്ങളിലേക്കുമുള്ള സർവ്വീസിന്റെ സമയ ക്രമത്തിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഒമാന്റെ വിഷൻ 2040 ന്റെ ഭാഗമായാണ് വിമാന സർവ്വീസിൽ ഇപ്പോൾ മാറ്റങ്ങൾ നടത്തുന്നത്.
+ There are no comments
Add yours