200 ആളില്ലാ ഹെലികോപ്റ്ററുകൾ യു.എ.ഇയിലേക്ക്; EDGE – UAE സുപ്രധാന കരാറിൽ ഒപ്പുവച്ചു

1 min read
Spread the love

യു.എ.ഇ: തന്ത്രപ്രധാനമായ ഒരു കരാറിൽ ഒപ്പുവച്ച് യു.എ.ഇ. 200 HT-100, HT-750 ആളില്ലാ ഹെലികോപ്റ്ററുകൾ യുഎഇ പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്യുന്നതിനുള്ള ഒരു സുപ്രധാന കരാറിൽ മുൻനിര നൂതന സാങ്കേതിക, പ്രതിരോധ ഗ്രൂപ്പുകളായ EDGE ഒപ്പുവച്ചു.

ആളില്ലാ ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്ന സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള കമ്പനിയാണ് EDGE. സ്വയംഭരണ വ്യോമ ശേഷി വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും അവർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

ഇന്റലിജൻസ്, നിരീക്ഷണം, ലോജിസ്റ്റിക്സ് ദൗത്യങ്ങൾ എന്നിവയ്‌ക്കായുള്ള മൾട്ടി-റോൾ ആളില്ലാ പെർഫോമൻസ് ഹെലികോപ്റ്ററുകളാണ് യു.എ.ഇ സ്വന്തമാക്കുന്നത്. അസാധാരണമായ ഫ്ലൈറ്റ് സ്ഥിരത നിലനിർത്തിക്കൊണ്ട് കനത്ത പേലോഡുകൾ കൊണ്ടാണ്ഹെലികോപ്റ്ററിന്റെ നിർമ്മാണം.

വായു, കര, നാവിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ ഈ ഹെലികോപ്റ്ററിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ലോക രാജ്യങ്ങളുമായി തന്ത്ര പ്രധാനമായ ഉടമ്പടികൾ ഉണ്ടാക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് EDGE പറയുന്നു. അതി നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് അതിർത്തികൾ നിരീക്ഷിക്കാനും എമിറേറ്റിന് സംരക്ഷണം തീർക്കാനും കഴിയുമെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ.

You May Also Like

More From Author

+ There are no comments

Add yours