അബുദാബി: മെയ്ഡ് ഇൻ യു.എ.ഇ എന്ന പേരിൽ അബുദാബി സേനയിലേക്ക് പുതിയൊരു AI-പവർ ഇലക്ട്രിക് വാഹനമെത്തിയിരിക്കുകയാണ്. അൺമാൻഡ് സിസ്റ്റംസ് (Umex), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് (SimTex) എക്സിബിഷനിലാണ് AI-പവർ ഇലക്ട്രിക് വാഹനം പ്രദർശിപ്പിച്ചിരിക്കുന്നത്.

അബുദാബി ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പായ കിന്റ്സുഗി(Kintsugi), അതിന്റെ അനുബന്ധ സ്ഥാപനമായ എനറോണിൽ നിന്ന് പ്രാദേശികമായി നിർമ്മിച്ച AI- പവർഡ് ഹൈബ്രിഡ് വാഹനമായ മാഗ്നസ് ആണ് പ്രദർശനത്തിലെ താരം.
ആറ് സീറ്റുകളുള്ള എഐ നൽകുന്ന റോബോട്ടിക്സ് സംവിധാനവും, 2,000 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 805 എച്ച്പി ഇലക്ട്രിക് മോട്ടോർ, 130 കിലോമീറ്റർ വേഗതയിൽ, 200 കിലോമീറ്റർ (ഇലക്ട്രിക്) ഡ്രൈവിംഗ് റേഞ്ച് എന്നിവയാണ് ‘മെയ്ഡ് ഇൻ യു.എ.ഇ’ ഫീച്ചറുകൾ. 6,000 കിലോഗ്രാമാണ് ഭാരം.

ഒരു ഹെലികോപ്ടർ പോലെ 90 ഡിഗ്രി തുറക്കാൻ സാധിക്കുന്ന ഡോറുകൾ, പിന്നിലേക്ക് മടക്കാൻ സാധിക്കുന്ന ആറ് എക്സോസ്‌കെലിറ്റൺ-ക്രാഫ്റ്റ് ചെയ്ത സീറ്റുകൾ എഐ റോബോട്ടുക്സ് ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, റേഡിയോകൾ എന്നിവ വയ്ക്കാനുള്ള സ്പേസ് എന്നിവയും വാഹനത്തിലുണ്ട്.

സീറ്റുകൾക്ക് മുന്നിൽ വാഹനത്തിന്റെ എളുപ്പത്തിലുള്ള കമാൻഡ്, കൺട്രോൾ, മാനേജ്മെന്റ് എന്നിവയ്ക്കായി സ്മാർട്ട് കൺസോളുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ സൈനീക ആസൂത്രണങ്ങൾക്കായി എല്ലാ വിധത്തിലും ഉപയോഗിക്കാവുന്ന എഐ സംവിധാനങ്ങളുള്ള ഈ വാഹനം അബുദാബി സേനയ്ക്ക് മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
+ There are no comments
Add yours