അബുദാബി: ഫുട്ബോൾ സീസണുകളിൽ ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ അബുദാബിയിലെ ഒരു ഷോപ്പിംഗ് മാളിൽ പ്രദർശനത്തിന് വെച്ചു. ജനു.20 മുതൽ 22 വരെയാണ് പ്രദർശനം നടക്കുന്നത്.
“ട്രെബിൾ ട്രോഫി ടൂർ”എന്ന പേരിലാണ് ട്രോഫികൾ പ്രദർശിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെയും തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെയുമാണ് പ്രദർശന സമയം.
അബുദാബിയിൽ മാഞ്ചസ്റ്റർ സിറ്റി ട്രോഫികൾ പ്രദർശിപ്പിച്ചിരിക്കുന്ന ട്രോഫികളിൽ 5 എണ്ണം ഇവയാണ്…,
പ്രീമിയർ ലീഗ്(Premier League)
എഫ്എ കപ്പ്(FA Cup)
യുവേഫ ചാമ്പ്യൻസ് ലീഗ്(UEFA Champions League)
യുവേഫ സൂപ്പർ കപ്പ്(UEFA Super Cup)
ഫിഫ ക്ലബ് ലോകകപ്പ്(FIFA Club World Cup (On show for first time in the UAE))
2022-2023 സീസണിലെ ക്ലബ്ബിന്റെ ശ്രദ്ധേയമായ ട്രോഫികളുടെ ശേഖരത്തിന് പുറമേ, ആരാധകർക്ക് “മാഞ്ചസ്റ്റർ സിറ്റി ചലഞ്ച്” എന്ന പേരിൽ ഫുട്ബോൾ പ്രദർശനവും അബുദാബി യാസ് മാളിൽ ഒരുക്കിയിട്ടുണ്ട്.
+ There are no comments
Add yours