ദുബായ്: അതിസമ്പന്നന്‍മാരുടെ ഇഷ്ടനഗരമായി ദുബായ് തുടരുകയാണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്മാര്‍ യുകെയില്‍ നിന്ന് ദുബായിലേക്ക് കുടിയേറിപ്പാര്‍ത്തതായി ന്യൂ വേള്‍ഡ് വെല്‍ത്ത് ഇന്നലെ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി എമിറേറ്റ് തുടരുന്നതിനാല്‍ നൂറുകണക്കിന് ആളുകള്‍ ഈ വര്‍ഷം കുടിയേറുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഏകദേശം 250 കോടീശ്വരന്മാര്‍ യുകെയില്‍ നിന്ന് ദുബായിലേക്ക് മാറും. ഇത് യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള അതിസമ്പന്നരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റും.
10 ലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപിക്കാവുന്ന സമ്പത്തുള്ള കോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്. 4,500 കോടീശ്വരന്മാര്‍ ഈ വര്‍ഷം യുഎഇയിലേക്ക് താമസം മാറുമെന്ന് ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട്-2023 പ്രവചിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന കുടിയേറ്റമാണിത്.
+ There are no comments
Add yours