24 മണിക്കൂറിനുള്ളിൽ 1537 ഇടപാടുകൾ; ജുഡീഷ്യൽ നടപടിക്രമങ്ങൾ
വേ​ഗത്തിലാക്കി അബുദാബി

0 min read
Spread the love

അബുദാബി: അബുദാബിയിലെ ജുഡീഷ്യൽ നടപടിക്രമങ്ങൾ വേ​ഗത്തിലാക്കാൻ പുതിയ സംവിധാമൊരുക്കി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് (എ‌ഡി‌ജെ‌ഡി). ജുഡീഷ്യൽ നടപടിക്രമങ്ങളിലെ ഓട്ടോമേറ്റഡ് ഇടപാടുകൾക്കാണ് അബുദാബി തുടക്കമിട്ടത്. സ്‌മാർട്ട് പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്കുള്ള സമയം ലഭിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് കണക്ക്കൂട്ടൽ.

കോടതി സംവിധാനത്തിലൂടെയുള്ള സാമ്പത്തിക തുകകൾ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും കോടതി വേ​ഗത്തിലാക്കി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എ‌ഡി‌ജെ‌ഡി) പറയുന്നതനുസരിച്ച്, ജുഡീഷ്യൽ നടപടിക്രമങ്ങളിലെ ഓട്ടോമേറ്റഡ് ഇടപാടുകൾ വന്ന ശേഷം രണ്ട് മാസത്തിനുള്ളിൽ, ജുഡീഷ്യൽ വിധികളിലെ പേയ്‌മെന്റ് തുകയുമായി ബന്ധപ്പെട്ട 1,537 ഇടപാടുകളിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഓട്ടോമാറ്റിക് ക്യാൻസലേഷൻ സംവിധാനം വിജയകരമായി.

പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ചപ്പോൾ തന്നെ വിജയം കണ്ടതാണ് ഓട്ടോമേറ്റഡ് നടപടിക്രമങ്ങൾ തുടരാൻ ഡിപ്പാർട്ട്‌മെന്റ് (എ‌ഡി‌ജെ‌ഡി) തീരുമാനിച്ചത്.

ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള എല്ലാ ജുഡീഷ്യൽ വിധികളിലും സാമ്പത്തിക തുകകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ഈ ഓട്ടോമാറ്റേഡ് സിസ്റ്റം 24/7 പ്രവർത്തിക്കുന്നു. അങ്ങനെ ഏകദേശം 9 ദിവസത്തിൽ മാത്രം തീർപ്പാകുന്ന ഇടപാടുകൾ വെറും മണിക്കൂറുകൾ കൊണ്ട് പരിഹരിക്കപ്പെടുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പണമിടപാട് നടന്നു കഴിഞ്ഞാൽ തുകയുടെ പേയ്‌മെന്റ് പൂർത്തിയാക്കിയ ഉടൻ, അത് നടപ്പിലാക്കിയ വ്യക്തി, പേയ്‌മെന്റുമായി മാത്രം ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപടിക്രമങ്ങൾ എന്നിവ ഉടനടി സിസ്റ്റം രേഖപ്പെടുത്തുന്നു. ഉത്തരവിന്റെ പകർപ്പ് പോലും ഒരൊറ്റ ക്ലിക്കിൽ ലഭിക്കുന്നു.

അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് (എ‌ഡി‌ജെ‌ഡി) അബുദാബി കോടതിയുടെ ചരിത്രത്തിൽ എന്നും കുറിച്ചു വയ്ക്കാവുന്ന പുതിയൊരു നാഴികകല്ലാണ് സമ്മാനിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours