”സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും”; കെട്ടിടങ്ങൾക്ക് മുകളിൽ കൃഷിത്തോട്ടവുമായി ദുബായ്

1 min read
Spread the love

ദുബായ്: ദുബായിലെ കെട്ടിടങ്ങൾ കൂടുതൽ ഹരിതാഭയും പച്ചപ്പും കൊണ്ട് നിറയാൻ പോവുകയാണ്. താമസകെട്ടിടങ്ങൾക്ക് മുകളിൽ കൃഷി നടത്താനാണ് പദ്ധതിയിടുന്നത്. സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും കൂടിച്ചേർന്ന് ദുബായെ ഹരിതവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ് (CUD) സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒരു കൂട്ടം വിദ്യാർത്ഥികളിൽ നിന്നാണ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ വെർട്ടിക്കൽ ഫാമിംഗ് എന്ന ആശയം രൂപപ്പെട്ടിരിക്കുന്നത്. താമസ കെട്ടിടങ്ങൾക്ക് മുകളിൽ ​ഗാർഹിക ആവശ്യങ്ങൾക്കും മാർക്കറ്റിൽ ലഭ്യമാക്കുന്ന തരത്തിലും കൃഷി ചെയ്യാനാണ് പദ്ധതി.

ദുബായിലെ താമസകെട്ടിടങ്ങൾക്ക് മുകളിലേക്ക് സൂര്യപ്രകാശം യഥാക്രമം ലഭിക്കുമെന്നും കൃഷിക്കായുള്ള മികച്ച സ്ഥലമായിരിക്കുമെന്നും ദുബായ് അ​ഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് കണക്ക് കൂട്ടുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടേഷണൽ സയൻസ് വിദ്യാർത്ഥികളായ യാസ്മിൻ സാദെക്, മുസ്തഫ ഷെരീഫ്, അയ്മൻ ശംസുദീൻ, ബിരുദധാരിയായ അഡെൽ യൂസെഫി എന്നിവർ ചേർന്നാണ് ഈ പദ്ധതി കാർഷിക മന്ത്രാലയത്തിന് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.

അഗ്രി-കണക്ട് എന്നറിയപ്പെടുന്ന ഈ പദ്ധതി സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), നഗര വാസ്തുവിദ്യ, സ്മാർട്ട് അഗ്രികൾച്ചർ, സ്മാർട്ട് സിറ്റി എന്നിവയുമായി സംയോജിപ്പിച്ചാണ് നടപ്പിലാക്കുക.

You May Also Like

More From Author

+ There are no comments

Add yours