ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി അറിയപ്പെടാൻ പോകുന്ന ദുബായ് ടവറിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ബുർജ് അസീസി(Burj Azizi) എന്ന് പേരിട്ടിരിക്കുന്ന ടവർ അസീസി ഡെവലപ്മെന്റ്സ്(Azizi Developments) ആണ് നിർമ്മിക്കുന്നത്.
അതേസമയം ടവറിന്റെ ആകെയുള്ള ഉയരം എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവർ ആയിരിക്കും എന്നാണ് സൂചന. ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ 1.5 ബില്യൺ ഡോളറിന്റെ ടവറിൽ ആഡംബര അപ്പാർട്ട്‌മെന്റുകളും പെന്റ്‌ഹൗസുകളും, നിരവധി നിലകളിലായി വ്യാപിച്ചുകിടക്കുന്ന മാൾ, സെവൻ സ്റ്റാർ ഹോട്ടൽ, ഉയർന്ന നിലവാരമുള്ള എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾ, ഒബ്സർവേഷൻ ഡെക്ക് എന്നിവ ഉൾപ്പെടുന്നു.

നാല് വർഷത്തിനുള്ളിൽ ടവറിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ബുർജ് അസീസി തന്റെ അഭിമാന പദ്ധതിയാണെന്നും, എന്നും എനിക്ക് തണൽ വിരിച്ചിട്ടുള്ള നഗരമാണ് ദുബായ് എന്നും അതിന്റെ സ്മരണാർത്ഥമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടം താൻ ഇവിടെ നിർമ്മിക്കുന്നതെന്നും അസീസി ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു.
എമിറേറ്റിന്റെ അതിഥികളെ സ്വാഗതം അവർക്ക് വേണ്ട മികച്ച താമസ സൗകര്യമൊരുക്കാനും താൻ ബാധ്യസ്ഥൻ ആണെന്നും, ഈ നഗരത്തോട് താനെന്നും നന്ദിയുള്ളവൻ ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ 2010 ജനുവരി 4-ന് തുറന്നതു മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡ് സ്വന്തമാക്കി. മലേഷ്യയിലെ മെർദേക്കയെക്കാൾ ഉയരത്തിൽ എത്തിയാൽ മാത്രമേ ബുർജ് അസീസിയ്ക്ക് രണ്ടാംസ്ഥാനം സ്വന്തമാക്കാൻ സാധിക്കുകയുള്ളു. മെർദേക്കയെക്കാൾ നഗരത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമാകാൻ, ബുർജ് അസീസിക്ക് 450 മീറ്ററിൽ കൂടുതൽ ഉയരം ഉണ്ടായിരിക്കണം.
+ There are no comments
Add yours