ലോകത്തിലെ അതിസമ്പന്നർ മുഴുവൻ ദുബായിലേക്ക് ചേക്കേറുകയാണ്. ഓരോ വർഷവും നിരവധി പദ്ധതികളാണ് ദുബായ് പ്രഖ്യാപിക്കുന്നത്. ആ കൂട്ടത്തിൽ റസിഡൻഷ്യൽ വില്ലകളും ഫ്ലാറ്റുകളും ടവറുകളും ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിതാ കെമ്പിൻസ്കി ഫ്ലോട്ടിങ് പാലസ്(The Kempinski Floating Palace) എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ്.
വെള്ളത്തിന് മുകളിൽ 48 വില്ലകൾ, ഒരു പഞ്ചനക്ഷത്ര ഹോട്ടൽ, റസ്റ്റോറന്റുകൾ, അനുബന്ധ വ്യാപാര സ്ഥാപനങ്ങൾ കോടികൾ വിലമതിക്കുന്ന മെഗാ പ്രൊജക്ടാണ് ദുബായിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
150ലധികം മുറികൾ വാഗ്ധാനം ചെയ്യുന്ന ഹോട്ടലും 48 ആഡംബര വില്ലകളുമാണ് പദ്ധതിയുടെ ഹൈലൈറ്റ്. സോളാർ പാനലുകൾ കൊണ്ട് സജ്ജീകരിച്ച് പരിസ്ഥിതി സൗഹൃദമായി രൂപകൽപ്പന ചെയ്ത വില്ലകളായിരിക്കും നിർമ്മിക്കുക.
വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ആയിരിക്കും വിലകൾ ഉണ്ടാവുക. അതിഥികൾക്ക് സ്പീഡ് ബോട്ടുകൾ വഴി ഹോട്ടലിലേക്കോ അവരുടെ വില്ലകളിലേക്കോ എത്തിച്ചേരാം. സ്വന്തമായി ബോട്ടിംഗ് നടത്താനുള്ള ലൈസൻസും ഫ്ലോട്ടിങ് ഹെലിപാടും ഇവിടെ അനുവദിക്കും. റസ്റ്റോറന്റുകൾ, ബാറുകൾ, കുളങ്ങൾ, ബോഗുകൾ, വിരുന്ന് ഏരിയകൾ, എന്നിവയൊക്കെ ഇവിടെ സജ്ജമാക്കും
ആഢംബര ഹോട്ടൽ നിർമ്മാതാക്കളായ കെമ്പിൻസ്കി, ഫ്ലോട്ടിങ് പാലസ് ആരംഭിക്കുന്നതോടെ ദുബായിയുടെ മുകം മിനുങ്ങുമെന്നാണ് പ്രതീക്ഷ
+ There are no comments
Add yours