കുറഞ്ഞചിലവിൽ ആഢംബര വിവാഹം; യുവതലമുറയ്ക്കൊപ്പം കൈ കോർത്ത് ദുബായ്

1 min read
Spread the love

ദുബായ്: കുറഞ്ഞ വിവാഹച്ചെലവുകൾ, ആധുനിക ഹാളുകൾ, കൂടുതൽ മികച്ച സേവനങ്ങൾ, വിവാഹിതരാകാൻ പോകുന്ന ഏതൊരു ചെറുപ്പക്കാരുടെയും മനസ്സിലെ പ്രധാന ആശങ്കയും ആ​ഗ്രഹവും ഇതൊക്കെയാണ്. ഇപ്പോഴിതാ എമിറാത്തി ചെറുപ്പക്കാരുടെ ഇത്തരം ആ​ഗ്രഹങ്ങൾക്ക് കൂടെ നിൽക്കുകയാണ് ദുബായ്.

യുവ ദമ്പതികൾക്ക് സാമ്പത്തിക സഹായവും കുടുംബ സേവനങ്ങളും നൽകുന്നതാണ് ദുബായിയുടെ നൂതന വിവാഹ സംരംഭം.

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ആരംഭിച്ച ദുബായ് വെഡ്ഡിംഗ് പ്രോഗ്രാം കുറഞ്ഞ ചിലവിൽ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്ന പൗരന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കു എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. വിവാഹത്തിനായുള്ള പ്ലാനിം​ഗ് മുതൽ ആധുനിക ഹാൾ വേദികൾ, സമഗ്രമായ കുടുംബ സഹായ സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സഹായങ്ങൾ ദുബായ് വെഡ്ഡിംഗ് പ്രോഗ്രാം വഴി ലഭിക്കും.

യുവാക്കൾക്ക് സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകുക എന്നതാണ് പ്രോഗ്രാമിന്റെ ഉദ്ദേശ്യം. യുവാക്കളെയും യുവതികളെയും നേരത്തെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്, ഇത് രാജ്യത്തെ എമിറാത്തി കുടുംബങ്ങളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിയുടെ ഡയറക്ടർ ജനറൽ ഹെസ്സ ബുഹുമൈദ്(Hessa Buhumaid) പറ‍ഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours