സ്വദേശിവത്ക്കരണ നിയമലംഘനം; 1000 കമ്പനികൾക്കെതിരെ നടപടി – യു.എ.ഇ

1 min read
Spread the love

യു.എ.ഇ: 2022 പകുതി മുതൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ലംഘിച്ച 995 കമ്പനികളെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തി. വ്യാജ എമിറേറ്റൈസേഷൻ കേസുകളുടെ എണ്ണം ഇപ്പോൾ 1,660 ആയി.

നിയമം ലംഘനം നടത്തിയ കമ്പനികൾക്ക് 20,000 ദിർഹത്തിനും 100,000 ദിർഹത്തിനും ഇടയിൽ പിഴ ചുമത്തി. അതോറിറ്റിയുടെ എക്സ് പോസ്റ്റിലാണ് ഇകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എമിറേറ്റൈസേഷൻ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ സംഭവങ്ങൾ കോൾ സെന്ററിൽ എത്തിയോ മൊഹ്രെ(mohra)യുടെ ആപ്പ് ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അഭ്യർത്ഥിച്ചു.

You May Also Like

More From Author

+ There are no comments

Add yours