ദുബായ്: ഭിന്നശേഷിക്കാർക്കായി ദുബായ് ടാക്സി കമ്പനി (ഡിടിസി) പുതിയ പദ്ധതി അവതരിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് പുതിയ ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.
ഡിടിസി ആപ് വഴിയാണ് ഭിന്നശേഷിക്കാർക്ക് ടാക്സികൾ ബുക്ക് ചെയ്യാൻ സാധിക്കുക. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്സികൾ ഒഴികെ എല്ലാം ബുക്ക് ചെയ്യാൻ സാധിക്കും. 50 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ‘സനദ് കാർഡ്’ കൈവശം ഉള്ളവർക്കാണ് ഈ സേവനം ലഭിക്കുക. ഭിന്നശേഷിക്കാർക്ക് ദുബായ് കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി നൽകുന്ന സ്മാർട്ട് കാർഡാണ് സനദ് കാർഡ്.
ദുബായ് പൊതുഗതാഗത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാൻ ആണ് ഡി.ടി.സിയുടെ ശ്രമങ്ങൾ. ഇതിന്റെ കൂടെയാണ് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സേവനവും ഡി.ടി.സി നൽകുന്നത്.
ഭിന്നശേഷിക്കാരുടെ സംതൃപ്തിയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. ഭിന്നശേഷിക്കാർക്ക് വേണ്ടി രൂപപ്പെടുത്തിയ കമ്പനിയുടെ വാഹനത്തിന് നിരവധി ഉപയോക്താക്കൾ ഉണ്ടെന്നും ഡി.ടി.സി ബിസിനസ് ട്രാൻസ്ഫോമേഷൻ(DTC Business Transformation) മേധാവി അബ്ദുല്ല ഇബ്രാഹീം അൽ മീർ(Abdullah Ibrahim Al Meer) പറഞ്ഞു.
‘പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ ടാക്സി’ എന്ന പേരിൽ പ്രത്യേക സേവനവും ഡിടിസി സ്മാർട് ആപ്ലിക്കേഷൻ വഴി ഭിന്നശേഷിക്കാർക്ക് ലഭിക്കുന്നുണ്ട്.
+ There are no comments
Add yours