കുവൈറ്റ്: സ്വദേശികൾക്കും പ്രവാസികൾക്കും വമ്പൻ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റിൽ പുതിയതായി തുടങ്ങിയ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഇനി തുറക്കാൻ തയ്യാറെടുക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്കുമായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്.
രണ്ടായിരത്തിലധികം നഴ്സുമാരെ ഇത്തരത്തിൽ നിയമിക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. സ്വദേശികൾക്ക് കൂടുതൽ മിയമനം നൽകുന്നതിനോടൊപ്പം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരുമായി കരാറിൽ എത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്.
1,004 സ്വദേശികളും, 21,017 പ്രവാസികളുമുൾപ്പെടെ 22,021 നഴ്‌സുമാരാണ് കുവൈറ്റിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലും മറ്റ്കേ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നത്.

+ There are no comments
Add yours