ദുബായിലെ ഏറ്റവും പഴക്കമേറിയ പാലം; അൽ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഗതാഗത തടസ്സമില്ലാതെ പൂർത്തിയാക്കി ആർടിഎ.

1 min read
Spread the love

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അൽ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഗതാഗതത്തിന് തടസ്സമില്ലാതെ പൂർത്തിയാക്കുമെന്ന് അറിയിച്ചു. ദുബായിലെ ഏറ്റവും പഴക്കമേറിയ പാലം ദെയ്‌റയ്ക്കും ബർ ദുബായ്‌ക്കുമിടയിലേക്കുള്ള യാത്രയിലെ നിർണ്ണായകമായ ഒന്നാണ്.

പാലങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആർടിഎ എല്ലാ വർഷവും പാലത്തിൽ അറ്റകുറ്റപ്പണികൾ പതിവായി നടത്തുന്നു.

അഞ്ച് സമയ ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന ഘടനാപരമായ പദ്ധതിയിലൂടെയാണ് ആർടിഎ അൽ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഈ അറ്റകുറ്റപ്പണികളുടെ ഭൂരിഭാഗവും പാലം അടയ്ക്കുന്ന സമയത്താണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്, ആഴ്ചയിൽ രണ്ടുതവണ അർദ്ധരാത്രിക്ക് ശേഷമാണ് പാലം അടച്ചിടുക. ഈ സമയ ട്രാഫിക് ബ്ലോക്കുകൾ നന്നേ കുറവായിരിക്കും.

ബർ ദുബൈക്കും ദെയ്‌റയ്ക്കും ഇടയിലുള്ള ആളുകളുടെ സഞ്ചാരം സുഗമമാക്കുന്നതിന് 1962ലാണ് അൽ മക്തൂം പാലം നിർമ്മിക്കപ്പെട്ടത്. ദുബായിൽ നിന്നുള്ള ഏറ്റവും പഴയ അഞ്ച് ക്രോസിംഗുകളിൽ ഒന്നാണ് അൽ മക്തൂം പാലമെന്നും ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ അബ്ദുല്ല അൽ അലി അഭിപ്രായപ്പെട്ടു.

2023-ൽ അൽ മക്തൂം പാലത്തിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്താൻ 5,222 മണിക്കൂർ സമയമെടുത്തു എന്നാണ് റിപ്പോർട്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ 22,000 വാഹനങ്ങൾ വരെ കൈകാര്യം ചെയ്യുന്ന പാലത്തിൽ സുഗമമായ ഗതാഗതം നിലനിർത്താൻ ആർടിഎ നടത്തിയ വലിയ ശ്രമങ്ങളെ ഈ കണക്കുകൾ എടുത്തുകാണിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours