യു.എ.ഇ – മസാഫിയിൽ നേരിയ ഭൂചലനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

0 min read
Spread the love

ദുബായ്: യുഎഇയുടെ വടക്ക് കിഴക്കൻ പർവത മേഖലയിലെ ജനവാസ കേന്ദ്രമായ മസാഫിയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

രാത്രി 11:03 ന് ഭൂമിയിൽ നിന്നും 3 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻസിഎം എക്സിൽ വ്യക്തമാക്കി. മസാഫിയിൽ മാത്രമാണ് ഭുചലനം അനുഭവപ്പെട്ടത്. യു.എ.ഇയുടെ മറ്റ് ഭാ​ഗങ്ങളിലെവിടെയും ഭൂചലനം നടന്നതായി റിപ്പോർട്ടുകളില്ല.

നേരത്തെ മുന്നറിയിപ്പ് നൽകുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം യുഎഇയിലെ ഭൂകമ്പ പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിച്ചുവരികയാണ്. മാത്രമല്ല ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours