യു.എ.ഇയുടെ പുതിയ മന്ത്രിസഭയിലെ ധീര വനിതകൾ; ‘അംന ബിൻത് അബ്ദുല്ല, മറിയം ബിൻത് മുഹമ്മദ്’

1 min read
Spread the love

യു.എ.ഇ: ശനിയാഴ്ച, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) രാജ്യത്തിനായി നിരവധി പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു.

ഡോ അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് അൽ ഷംസി(Dr Amna bint Abdullah Al Dahak Al Shamsi)യെ പരിസ്ഥിതി മന്ത്രിയായും മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽംഹെയിരി(Mariam bint Mohammed Saeed Hareb Almheiri)യെ പ്രസിഡൻഷ്യൽ ഓഫീസിലെ ഇന്റർനാഷണൽ അഫയേഴ്‌സ് മേധാവിയായും നിയമിച്ചു.

പരിസ്ഥിതി മന്ത്രി എന്ന നിലയിലും മന്ത്രിമാരുടെ കൗൺസിൽ അംഗമെന്ന നിലയിലും ഡോ. ​​അംനയ്ക്ക് ഒരു സുപ്രധാന ദൗത്യങ്ങൾ നിറവേറ്റാനുണ്ട്. കാർഷിക മേഖല വികസിപ്പിക്കുന്നതിലും ഭക്ഷ്യ സുരക്ഷ ഏകീകരിക്കുന്നതിലും യു.എ.ഇയുടെ കോപ്-28 പദ്ധതികൾ നടപ്പിലാക്കുന്നതിനും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മുമ്പ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ കെയർ ആന്റ് കപ്പാസിറ്റി ബിൽഡിംഗ് സെക്‌ടറി(Care and Capacity Building Sector)ന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായി പ്രവർത്തിച്ച ഡോ. അംന വിജയകരമായ പരിപാടികൾക്കും സംരംഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

മറിയം അൽംഹെരിയെ പ്രസിഡന്റിന്റെ ഓഫീസിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ ഓഫീസ് മേധാവിയായാണ് നിയമിച്ചിരിക്കുന്നത്. ദേശീയ ഭക്ഷ്യ സ്റ്റോക്കുകൾ നിരീക്ഷിക്കുന്നതിനും ഭക്ഷ്യ സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുന്നതിനും ഈ മേഖലയിലെ അന്താരാഷ്ട്ര ബന്ധങ്ങൾ സജീവമാക്കുന്നതിനും മറിയം അൽംഹെരിയ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും.

You May Also Like

More From Author

+ There are no comments

Add yours