ദുബായ് മാരത്തൺ 2024; 42.19 കിലോമീറ്റർ – ഒരുക്കങ്ങൾ പൂർത്തിയായതായി ആർടിഎ

1 min read
Spread the love

ദുബായ്: 2024 ലെ ദുബായ് മാരത്തൺനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഞായറാഴ്ച ജുമൈറയിൽ നടക്കാനിരിക്കുന്ന 23-ാമത് ദുബായ് മാരത്തൺ കാരണം റോഡ് ഗതാഗത അതോറിറ്റി ചില റോഡുകൾ അടച്ചിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

“ജനുവരി 7 ഞായറാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ദുബായ് മാരത്തൺ 2024നോടനുബന്ധിച്ച് ചില റോഡുകൾ അടച്ചിടുന്നു. അത്കൊണ്ട് തന്നെ നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങൾ സു​ഗമമാക്കാൻ ഞങ്ങലോട് സഹകരിക്കുക“- ദുബായ് ആർടിഎ എക്സ് പോസ്റ്റിൽ കുറിച്ചു.

42.195 കിലോമീറ്റർ മാരത്തൺ റൂട്ട് മദീനത്ത് ജുമൈറയ്ക്ക് സമീപമുള്ള ഉമ്മു സുഖീം റോഡിൽ നിന്ന് ആരംഭിച്ച് അൽ സുഫൂഹ്, ദുബായ് കോളേജ് ജംഗ്ഷൻ, പാം ഐലൻഡിലേക്കുള്ള പ്രവേശന കവാടം, ദുബായ് മീഡിയ സിറ്റി, ദി വെസ്റ്റിൻ ദുബായ് മിന സെയാഹി ട്രാഫിക്, ബുർജ് അൽ അറബ്, ജുമൈറ ബീച്ച് റോഡ് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്നു.

ഈ വഴികളിലാണ് പ്രധാനമായും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഈ പ്രദേശങ്ങളിൽ ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്. ദുബായിലുള്ള പതിനായിരക്കണക്കിന് ഓട്ടക്കാർ മാരത്തണിന്റെ ഭാ​ഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലൈറ്റ് ഫീൽഡ്, വീൽചെയർ മാരത്തൺ, 10 കിലോമീറ്റർ റോഡ് റേസ്, 4 കിലോമീറ്റർ ഫൺ റൺ എന്നിവയാണ് മാരത്തണിന്റെ ഭാ​ഗമായി നടക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours