ഒമാൻ: അതിർത്തിയിൽ സുരക്ഷ ക്രമീകരണങ്ങളും പരിശോധന നടപടികളും വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. അൽഐൻ അതിർത്തിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എഐ സ്കാനറുകൾ സ്ഥാപിച്ചു. മറ്റ് അതിർത്തികളിലേക്കും എഐ ഉപയോഗിച്ചുള്ള സ്കാനറുകൾ സ്ഥാപിക്കും.
അൽ ഐനിലെ കസ്റ്റംസ് കേന്ദ്രങ്ങളിൽ നോൺ-സ്റ്റോപ്പ് സ്‌കാനിങ്ങിനായി നൂതന പരിശോധന ഉപകരണങ്ങൾ നൽകുന്നതിനുള്ള പദ്ധതി പൂർത്തിയായി കഴിഞ്ഞു. യു.എ.ഇ.- ഒമാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഖതം അൽ ഷിക്ല(Khatam Al Shikla), മെയ്സാദ്(Maysad) എന്നീ കസ്റ്റംസ് കേന്ദ്രങ്ങളിൽ അത്യാധുനിക എക്സ്-റേ സ്‌കാനിങ് ഉപകരണങ്ങളും രണ്ടു സെൻട്രൽ കൺട്രോൾ, ഓപ്പറേഷൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
മണിക്കൂറിൽ 100 ട്രക്കുകൾ, 150 വിനോദസഞ്ചാര വാഹനങ്ങൾ, 150 ബസുകൾ എന്നിവ പുതിയ സ്കാനറിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അബുദാബിയിലെ വിവിധ അതിർത്തികളുടെ പരിശോധനാ സംവിധാനം മെച്ചപ്പെടുത്തുന്ന കസ്റ്റംസ് ശ്രമങ്ങളുടെ പരിധിക്കുള്ളിലാണ് ഈ പദ്ധതിയും ഉൾപ്പെടുന്നത്.
+ There are no comments
Add yours