കുവൈറ്റ്: കുവൈറ്റിലെ സർക്കാർ സ്കൂളുകളിൽ പ്രവാസികളായ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. സിവിൽ സർവീസ് കമ്മീഷനാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
കുവൈറ്റിൽ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലേക്ക് യോഗ്യതയുള്ള സ്വദേശീയരായവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെയാണ് വിദേശീയരെ പരിഗണിക്കാനുള്ള തീരുമാനം കുവൈറ്റ് സർക്കാർ എടുക്കുന്നത്. സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി അധ്യാപകർക്ക് മിനിമം അക്കാദമിക് യോഗ്യതയ്ക്ക് പുറമേ സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണം.
അതോടപ്പം രാജ്യത്തിന് പുറത്തുള്ള അക്കാദമിക് യോഗ്യതകൾ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്യണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസ്സുകളിലേക്ക് സർക്കാർ സ്കൂളുകളിൽ കുവൈറ്റിൽ ഇനി വിദേശീയരായ അധ്യാപകർക്ക് മുൻഗണനയുണ്ടാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
+ There are no comments
Add yours