ദുബായ്: ദുബായ് പോലീസ് പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി ഒരുക്കുന്ന കാർണിവലിന് തുടക്കമായി. ഇന്ന് ജനുവരി നാല് മുതൽ ഏഴ് വരെ സിറ്റി വോക്കിൽ നടക്കുന്ന കാർണിവലിൽ എല്ലാവർക്കും പ്രവേശന അനുമതിയുണ്ട്.
ദുബായ് പോലീസ് ഉപയോഗിക്കുന്ന സൂപ്പർ ലക്ഷ്വറി കാർ മുതൽ അതിനൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യയുമുൾപ്പടെയുള്ള വാഹനങ്ങളാണ് കാർണിവലിന് പ്രദർശനത്തിന് ഉണ്ടാവുക. കാർണിവലിൽ വെച്ച് ദുബായ് പോലീസ് അവരുടെ ഏറ്റവും പുതിയ പദ്ധതികൾ പ്രഖ്യാപിക്കും.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈടെക് ഉപകരണങ്ങളെയും സാങ്കേതികവിദ്യകളെയും പരിചയപ്പെടാനും അടുത്തറിയാനുമുള്ള അവസരമാണ് ദുബായ് കാർണിവൽ ഒരുക്കുന്നത്. മാർച്ചിങ് ബാൻഡ്സ്, കുതിരപ്പടയുടെ പരേഡ്, ശ്വാനപ്രദർശനം, ബെൻസ് മുതൽ ബിഎംഡബ്ല്യുവരെയുള്ള പോലീസ് സേനയുടെ സൂപ്പർ കാറുകളുടെ പ്രദർശനം എന്നിവ കാർണിവലിൽ ഉണ്ടാകും. ഒപ്പം ദുബായ് പോലീസിന്റെ മ്യൂസിക്കൽ ബാൻഡും കാർണിവലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്
+ There are no comments
Add yours