വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ച് ഖത്തർ; 2024 ൽ നടക്കാനിരിക്കുന്നത് വമ്പൻ പദ്ധതികൾ

1 min read
Spread the love

ഖത്തർ: 2024 തുടങ്ങിയപ്പോൾ തന്നെ വലിയ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഷോപ്പിങ്, വിത്യസ്ഥ കലാപരിപാടികൾ, പുതിയ തരത്തിലുള്ള വിനോദ കാഴ്ചകൾ എന്നിവയെല്ലാം ഖത്തർ ഒരുക്കിയിരുന്നു. ഖത്തർ ടൂറിസത്തിന്റെ 2024 ലെ കലണ്ടറിലാണ് വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കായിക ചാമ്പ്യൻഷിപ്പുകൾ, ഇ-മൊബിലിറ്റി പാനലുകൾ, ഉച്ചകോടികൾ എന്നിവയെല്ലാം നടക്കും.

മാർച്ച് 28 വരെ വിവിധ തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ ആണ് തയ്യാറെടുക്കുന്നത്. ജനുവരി 1 മുതൽ 27 വരെ 13 ഷോപ്പിങ് മാളുകളിലായി ഷോപ്പ് ഖത്തർ ഫെസ്റ്റിഫൽ നടക്കുന്നുണ്ട്. ജനുവരി 25 മുതൽ ഫെബ്രുവരി 3 വരെ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ ആണ് നടക്കുന്നത്. ഫെബ്രുവരി 5 മുതൽ 11 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം ആണ് നടന്നിരിക്കുന്നത്.

എല്ലാ വർഷവും ഖത്തർ മ്യൂസിയത്തിൽ വിവിധ തരത്തിലുള്ള പരിപാടികൾ നടക്കാറുണ്ട്. ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, മത്താഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട് എന്നിവിടങ്ങളിൽ എല്ലാം പരിപാടികൾ നടക്കും. വെടിക്കെട്ട് പ്രദർശനവും റീട്ടെയ്ൽ ഓഫറുകളും കുടുംബസൗഹൃദ വിനോദ പരിപാടികളും എല്ലാം അടുത്തവർഷം രാജ്യത്ത് നടക്കും.

കഴിഞ്ഞ വർഷത്തെക്കാളും വിവിധ തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈദ് നാളുകളിൽ വലിയ തരത്തിലള്ള ആഘോഷങ്ങൾ ആണ് നടക്കാൻ ഇരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours