ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്; ഇനി മുതൽ 24 മണിക്കൂറും സന്ദർശനം

1 min read
Spread the love

അബുദാബി: ലോക പ്രശസ്തമായ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് മസ്ജിദ് സന്ദർശകർക്കായി ഇനി മുതൽ 24 മണിക്കൂറും തുറന്നിടും.

വിനോദസഞ്ചാരികൾക്ക് രാത്രി 10 മുതൽ രാവിലെ 9 വരെ പള്ളിയിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതായി ഗ്രാൻഡ് മോസ്‌ക് അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു. പകൽ സമയങ്ങളിൽ ജോലിചെയ്യുന്നവർക്ക് മസ്ജിദ് സന്ദർശിക്കാൻ വേണ്ടിയാണ് പുതിയ ക്രമീകരണം.

24 മണിക്കൂറും പൊതുജനങ്ങൾക്കായി തുറന്നിടുന്നതോടെ യാത്രാവേളയിലോ കണക്റ്റിങ് ഫ്ലൈറ്റുകൾക്കായി കാത്തിരിക്കുമ്പോഴോ പള്ളി സന്ദർശിക്കാൻ ഇതിലൂടെ സാധിക്കും. ഗ്രാൻഡ് മോസ്‌കിലെ മനോഹരമായ വാസ്തുവിദ്യ അടുത്തറിയാനും ഇസ്ലാമിക ചരിത്രം മനസിലാക്കാനുമാണ് കൂടുതൽ പേരും ഇവിടെയെത്തുന്നത്.

‘സൂറ ഈവനിങ് കൾച്ചറൽ ടൂർസ്’ എന്ന പേരിലാണ് ഗാൻഡ് മോസ്‌കിലേക്കുള്ള രാത്രി ടൂറുകൾ ആരംഭിച്ചത്. ഒരു സന്ദർശകന് 20 ദിർഹം (453 രൂപ) ആണ് നിരക്ക്. രാവിലെ 9 മുതൽ രാത്രി 10 വരെയുള്ള സൗജന്യ പ്രവേശനം തുടരും.

You May Also Like

More From Author

+ There are no comments

Add yours