കുവൈത്തിൽ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. കുവൈറ്റ് ഓയിൽ കമ്പനിയുടെ മൂന്ന് കര അതിർത്തി പോസ്റ്റുകളും ഓഫ്‌ഷോർ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ ആക്രമണം കുവൈറ്റിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
കുവൈറ്റിനോട് യുഎഇക്കുള്ള പൂർണ്ണ ഐക്യദാർഢ്യം മന്ത്രാലയം പ്രകടിപ്പിക്കുകയും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു; ഒപ്പം പരിക്കേറ്റയാൾക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

+ There are no comments
Add yours