ദുബായ്; ആഗോള തലത്തിൽ സ്വർണത്തിനു വില കൂടി വരുന്നതോടെ, ദുബായിലെ വിപണിയിൽ വെള്ളിയുടെ ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികൾ. സ്റ്റോക്ക് തീർന്നതോടെ വിപണി വിലയേക്കാൾ ഉയർന്ന തുക നൽകി വെള്ളി സ്വന്തമാക്കാൻ നിക്ഷേപകർ തയ്യാറാകുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ വെള്ളിയുടെ ആവശ്യം കുത്തനെ ഉയർന്നതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്.
നിലവിൽ വിപണി വിലയേക്കാൾ 2,000 ദിർഹം വരെ (ഏകദേശം അഞ്ചു ലക്ഷം രൂപ) അധികം (Premium) നൽകിയാണ് പലരും വെള്ളി വാങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ദുബൈ വിപണിയിൽ വെള്ളിയുടെ ശരാശരി വില കിലോയ്ക്ക് 16,600 ദിർഹമാണ്. എന്നാൽ വിപണിയിൽ ‘ഫിസിക്കൽ സിൽവർ’ (വെള്ളി കട്ടികൾ) ലഭ്യമല്ലെന്നും, എവിടെയെങ്കിലും സ്റ്റോക്ക് എത്തിയാൽ ഉടൻ തന്നെ ഉയർന്ന വിലയ്ക്ക് വിറ്റുപോവുകയാണെന്നും വ്യാപാരികൾ പറയുന്നു.
വെള്ളിയുടെ വില കഴിഞ്ഞ ദിവസങ്ങളിൽ 9,000 ദിർഹം കടന്നതോടെയാണ് നിക്ഷേപകർക്കിടയിൽ താൽപ്പര്യം വർധിച്ചതെന്ന് വിപണി വിദഗ്ധർ നിരീക്ഷിക്കുന്നു. വിതരണം സാധാരണ നിലയിലാകുന്നത് വരെ വെള്ളിയുടെ ഈ ഉയർന്ന പ്രീമിയം തുടരാനാണ് സാധ്യത.
പ്രധാന വിവരങ്ങൾ:
- അമിത ആവശ്യം: സ്വർണ്ണത്തേക്കാൾ കുറഞ്ഞ നിരക്കിൽ നിക്ഷേപം നടത്താം എന്നതിനാൽ സാധാരണ നിക്ഷേപകർ വെള്ളിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
- സ്റ്റോക്ക് കുറവ്: ദുബൈ ഗോൾഡ് സൂക്കിലെ പ്രമുഖ വ്യാപാരികൾ പലരും സ്റ്റോക്ക് തീർന്ന അവസ്ഥയിലാണ്. വിതരണക്കാരിൽ നിന്ന് പുതിയ സ്റ്റോക്ക് എത്തുന്ന കാര്യത്തിൽ ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
- ഉയർന്ന പ്രീമിയം: ലഭ്യത കുറഞ്ഞതോടെ വെള്ളി ഉറപ്പാക്കാൻ വേണ്ടി മാത്രം കിലോയ്ക്ക് 1,500 മുതൽ 2,000 ദിർഹം വരെ അധികം നൽകാൻ ഉപഭോക്താക്കൾ തയ്യാറാകുന്നുണ്ട്.

+ There are no comments
Add yours