അറഫാദിനം, ബലി പെരുന്നാൾ എന്നിവയോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് 4 ദിവസം അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധിയെന്ന് മാനവവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യുഎഇയിലെ പൊതുമേഖലയ്ക്ക് ഇന്നലെ തന്നെ 4 ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
ദുൽഹജ് 9(ജൂൺ 5) മുതലാണ് അവധി ആരംഭിക്കുന്നത്. ദുൽഹജ് 12 (ജൂൺ 8) വരെ തുടരുമെന്നും ജൂൺ ഒൻപതിന് സ്വകാര്യമേഖല പ്രവൃത്തി പുനരാരംഭിക്കുമെന്നും അറിയിച്ചു. ഈ അവധി ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടുന്നതാണ്. ഈ മസം 28നാണ് ദുൽഹജ് ഒന്നായി അധികൃതർ സ്ഥിരീകരിച്ചത്.
+ There are no comments
Add yours