‘ഹല വൈഫൈ’; അബുദാബിയിലുടനീളം ഇനി ഫ്രീ വൈഫൈ

0 min read
Spread the love

അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റിൽ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റർനെറ്റ് സേവനം. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാർക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും.

രാജ്യത്തെ ഇന്റർനെറ്റ് സേവനദാതാക്കളുമായി സഹകരിച്ച് എമിറേറ്റിലെ മുനിസിപ്പാലിറ്റികളും അബുദാബി ഗതാഗത വകുപ്പും ചേർന്നാണ് സൗജന്യ പബ്ലിക് വൈഫൈ സേവനം ലഭിയമാക്കുന്നത്. ഹല വൈഫൈ എന്നറിയപ്പെടുന്ന സൗജന്യ സേവനം എമിറേറ്റിലുടനീളം പൊതു ബസ്സുകളിലും പാർക്കുകളിലും ലഭ്യമാകുമെന്ന് അബുദാബി മീഡിയ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചു.

എമിറേറ്റിലെ 44 പൊതു പാർക്കുകളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. അബുദാബിയിൽ 19ഉം അൽഐനിൽ 11ഉം അൽ ദഫ്രയിൽ 14ഉം പൊതു ഉദ്യാനങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. അബുദാബി കോർണിഷ് ബീച്ചിലും അൽ ബതീൻ ബീച്ചിലും വൈകാതെ സേവനം ലഭ്യമാകും.

You May Also Like

More From Author

+ There are no comments

Add yours