മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതുവരെ 200 കോടി നേടി കഴിഞ്ഞു.
200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനകം സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സും എമ്പുരാനുമാണ് നിലവിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാളചിത്രങ്ങൾ.
തുടരും തിയേറ്ററുകളിലെത്തി 17 ദിവസങ്ങൾ പിന്നിടുമ്പോഴാണ് 200 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്. ഒടിടി റിലീസിനു മുൻപു ചിത്രം എമ്പുരാന്റെ റെക്കോർഡ് മറികടക്കുമോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
Thudarum OTT: തുടരും എപ്പോൾ ഒടിടിയിലെത്തും?
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്. വലിയ തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട്. സാധാരണ സിനിമകൾ തിയേറ്ററുകളിലെത്തി 30 മുതൽ 45 ദിവസത്തിനകമാണ് ഒടിടിയിൽ റിലീസ് ചെയ്യുക. അങ്ങനെയെങ്കിൽ ജൂൺ രണ്ടാം വാരത്തോടെയാവും ചിത്രം ഒടിടിയിലേക്ക് എത്തുക.
+ There are no comments
Add yours