ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷം: രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ

0 min read
Spread the love

മനാമ: ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷത്തിന്റെ വേളയിൽ ആണ്. ആഘോഷത്തിനായി രാജ്യം മൊത്തം ഒരുങ്ങി. രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ നിറഞ്ഞിട്ടുണ്ട്.

തെരുവുകൾ എല്ലാം വിളക്കുകൾ കൊണ്ടുനിറഞ്ഞു. ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ സൂക്കുകളിൽ എല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൻതോതിൽ ജനങ്ങളുടെ തിരക്ക് വരും ദിവസങ്ങളിൽ അനുഭവപ്പെടും.

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കരിമരുന്നുപ്രയോഗം നടക്കും. ഇതിന് വേണ്ടി പല സ്ഥലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഷോപ്പിങ് സെന്ററുകൾ പൂർണ്ണമായും അലങ്കരിച്ചു കഴിഞ്ഞു.

,,വാഹനങ്ങൾ പതാകയുടെ നിറത്തിലുള്ള സ്റ്റിക്കറുകൾകൊണ്ട് അലങ്കരിച്ചു. 500 ഫിൽസ് മുതൽ 1.5 ദിനാർ വരെ വിലയുള്ള പതാകകൾ പല കടകളിലും വിൽക്കുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours