സാഹസിക യാത്ര; പർവ്വതനിരയ്ക് താഴെ കുടുംബത്തോടൊപ്പം ഉല്ലസിക്കാം, ദുബായ് – ഹത്ത ഉത്സവം

1 min read
Spread the love

ദുബായ്: ഹത്തയിലേക്ക് സന്ദർശകരെ ആകർഷിക്കാനായി ദുബായ് ഡെസ്റ്റിനേഷൻസ് ശൈത്യകാല കാമ്പയിന്റെ മൂന്നാംപതിപ്പ് ആരംഭിച്ചു. ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂ(Sheikh Ahmed bin Mohammed bin Rashid Al Maktoum)മിന്റെ നിർദേശപ്രകാരം ദുബായ് സർക്കാർ മീഡിയ ഓഫീസിന്റെ (ഡി.ജി.എം.ഒ.) സർഗാത്മക വിഭാഗമായ ബ്രാൻഡ് ദുബായിയാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. ഹജർ പർവ്വതനിരകളോട് ചേർന്നുനിൽക്കുന്ന സാഹസിക വിനോദ പ്രദേശമാണ് ഹത്ത.

സാംസ്‌കാരിക, കായിക, കുടുംബ വിനോദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ‘ഹത്ത ഉത്സവം’ എന്ന പുതിയ പരിപാടിയാണ് കാമ്പയിന്റെ മുഖ്യ ആകർഷണം. ഹത്ത വികസനത്തിന് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ പങ്കാളിത്തത്തോടെയാണ് ഉത്സവം സംഘടിപ്പിക്കുന്നത്. ഹത്തയിൽ പുതുതായി നിർമിച്ച ലീം തടാകം, ഹത്ത വാദി ഹബ്ബ് എന്നിവിടങ്ങളിലായി ഈ മാസം 31 വരെയാണ് ഉത്സവം. പ്രകൃതി സൗന്ദര്യത്തോടൊപ്പം പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും സംസ്‌കാരവും പുരാവസ്‌തു ശേഖരങ്ങളും ജനങ്ങളിലെത്തിക്കും. ഉദയാസ്തമയങ്ങൾ കാണാൻ സാധിക്കുന്ന ലീം തടാകം മൂന്ന് ഹെക്ടറിലാണ് സ്ഥിതി ചെയ്യുന്നത്.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് (DET) എന്നിവയുമായി സഹകരിച്ച് പരമ്പരാഗത കലാപ്രകടനങ്ങൾ, ലൈറ്റ് ഷോ, ഭക്ഷണശാലകൾ, കായിക പരിപാടികൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായുണ്ടാകും.

പ്രമുഖ വ്യാപാര, നിക്ഷേപ, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഹത്തയുടെ പദവി ഉയർത്താനുള്ള ദുബായ് നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഹത്ത ഉത്സവം ആരംഭിക്കുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ശൈത്യകാല കേന്ദ്രങ്ങളിലൊന്നായി ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ദുബായ് ഇടം പിടിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി എമിറേറ്റിനെ മാറ്റാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ദുബായ് മീഡിയ കൗൺസിൽ മാനേജിങ് ഡയറക്ടറും വൈസ് ചെയർപേഴ്‌സനും ജി.ഡി.എം.ഒ. ഡയറക്ടർ ജനറലുമായ മൊന അൽ മർറി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours