ഗാസയ്ക്ക് സഹായം; ഫുട്ബോൾ മത്സരവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ

1 min read
Spread the love

ദോഹ: ഗാസയ്ക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ‘സ്റ്റാൻഡ് വിത്ത് പലസ്തീൻ’ ചാരിറ്റി ഫുട്ബോൾ മത്സരം നാളെ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഖത്തരി ഗായകരുടെ നേതൃത്വത്തിൽ സംഗീത നിശയും ഡ്രോൺ ഷോകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് ആറ് മണി മുതൽ പരിപാടികൾ തുടങ്ങും. മൊറോക്കോയുടെ സുഫിയാൻ ബൗഫൽ, സ്പാനിഷ് താരം ഹാവി മാർടിനസ്, മുൻ ബ്രസീൽ താരം അഫോൻസോ ആൽവസ് തുടങ്ങി അന്താരാഷ്ട്ര താരങ്ങളും ഖത്തറി താരങ്ങളും പന്തുതട്ടാനെത്തും.

You May Also Like

More From Author

+ There are no comments

Add yours